malayalam news

യന്ത്ര തകരാർ : സ്‌പൈസ് ജെറ്റ് കോഴിക്കോട് -ജിദ്ദ വിമാനം തായിഫില്‍ ഇറക്കി


തായിഫ്: സ്‌പൈസ് ജെറ്റിന്റെ കോഴിക്കോട്- ജിദ്ദ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി  തായിഫ്  വിമാനത്താവളത്തില്‍  ഇറക്കി. ഇന്ന് വെളുപ്പിന് 5.30ന് കരിപ്പൂരുല്‍നിന്ന് തിരിക്കേണ്ടിയിരുന്ന വിമാനം 6.15നാണ് കോഴിക്കോട് നിന്നും പുറപ്പെട്ടത്. അതുപ്രകാരം ഒന്‍പതു മണിയോടെ ജിദ്ദയില്‍ ഇറങ്ങേണ്ടതായിരുന്നുവെങ്കിലും സാങ്കേതിക തകരാറുകളാല്‍ എട്ടരയോടെ തായിഫില്‍ ഇറക്കുകയായിരുന്നു. സാധാരണ ഇറക്കും പോലെയാണ് വിമാനം ഇറക്കിയതെന്നും യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും യാത്രക്കാർ  പറഞ്ഞു.