malayalam news

വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പെരുമ്ബാമ്ബ് ജനലഴിയില്‍ കുടുങ്ങി : ഞെട്ടി വീട്ടുകാര്‍


കൊച്ചി; വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പെരുമ്ബാമ്ബ് ജനലഴിയില്‍ കുടുങ്ങി. കൊച്ചിയിലെ തേവയ്ക്കലിലാണ് നാട്ടുകാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. 

തേവയ്ക്കല്‍ തെക്കേ പിഷാരത്ത് ഉണ്ണികൃഷ്ണന്റെ വീടിന് അകത്തേക്ക് ജനല്‍വഴിയാണ് ഭീമന്‍ പെരുമ്ബാമ്ബ് കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നൂഴ്ന്നു കയറുന്നതിനിടെ ജനലഴിയില്‍ കുടുങ്ങുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴിനായിരുന്നു സംഭവം. പെരുമ്ബാമ്ബിനെ പിടികൂടി വനം വകുപ്പിന് കൈമാറി.