malayalam news

ഷവോമിയുടെ Mi A3യുടെ ഫ്ലാഷ് സെയിലിന് നാളെ ഉച്ചയ്ക്ക് ആമസോണിൽ തുടക്കം


ഷവോമിയുടെ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഷവോമിയുടെ Mi A3 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ സവിശേഷതകളില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ 48 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകള്‍ തന്നെയാണ്. രണ്ടു വേരിയന്റുകളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. കൂടാതെബാങ്ക് കാര്‍ഡ് ഓഫറുകളും ലഭിക്കുന്നുണ്ട്. നാളെ ഉച്ചയ്ക്ക് 12മണി മുതല്‍ ആമസോണില്‍ നിന്നും വാങ്ങിക്കാവുന്നതാണ് . ഇതിന്റെ മറ്റു പ്രധാന സവിശേഷതകള്‍ നോക്കാം.
 
ഡിസ്‌പ്ലേയുടെ സവിശേഷതകള്‍; 6.08 ഇഞ്ചിന്റെ HD+ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. കൂടാതെ വാട്ടര്‍ ഡ്രോപ്പ് notch & 19.5:9 കൂടാതെ Corning Gorilla Glass 5 ന്റെ പ്രൊട്ടക്ഷന്‍ എന്നിവയും ഇതിനുണ്ട്. കൂടാതെ 720x1560 പിക്സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്. അതുപോലെ തന്നെ Snapdragon 665 പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. ആന്‍ഡ്രോയിഡിന്റെ പുതിയ Android 9 Pie ല്‍ തന്നെയാണ് Mi A3 സ്മാര്‍ട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .
 
ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ,4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളില്‍ ലഭ്യമാകുന്നതാണു . അതുപോലെ തന്നെ 256 ജിബിവരെ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്ന മെമ്മറി എന്നിവയാണ്. ട്രിപ്പിള്‍ പിന്‍ ക്യാമറകള്‍ മാത്രമാണ് ഈ ഫോണുകളുടെ പ്രധാന ആകര്‍ഷണം. 48 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഇതിനുള്ളത്. 12MP+20MP ക്യാമറകള്‍ ആയിരുന്നു Mi A2 ഫോണുകള്‍ക്ക് നല്‍കിയിരുന്നത് .
4030mah ന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട്. വൈറ്റ് ,ഗ്രേ കൂടാതെ ബ്ലൂ എന്നി നിറങ്ങളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. 4 ജിബിയുടെ റാംമ്മില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് വിപണിയില്‍ 12999 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് 15999 രൂപയും ആണ് വില വരുന്നത്. കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഒപ്പം ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നുണ്ട് .