malayalam news

പരസ്പരം കേക്ക് മുറിച്ചും വീഞ്ഞ് നല്‍കിയും ജോളിയും ഷാജുവും; രണ്ടാം വിവാഹ ചിത്രങ്ങള്‍ പുറത്ത്


കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെയും ഷാജുവിന്റെയും രണ്ടാം വിവാഹ ചിത്രങ്ങൾ പുറത്ത്. പരസ്പരം കേക്ക് മുറിച്ചും വീഞ്ഞ് നൽകിയും വിവാഹവേള ആഘോഷമാക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

marriage-02

സിലിയുടെ മരണശേഷം ഒരു വര്‍ഷമാകുമ്പോഴാണ് ഷാജുവും ജോളിയും വിവാഹിതരായത്. ബന്ധുക്കള്‍ അന്ന് എതിര്‍പ്പ് ഉന്നയിച്ചില്ലെങ്കിലും ബന്ധുക്കളില്‍ പലരും ഇപ്പോള്‍ സംശയവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ രണ്ടാം വിവാഹത്തിന് തങ്ങള്‍ എതിരായിരുന്നുവെന്നും വിവാഹത്തില്‍ പങ്കെടുത്തില്ലെന്നും സിലിയുടെ സഹാദരന്‍‌ മൊഴി നല്‍കി. ഷാജു-സിലി ദമ്ബതികളുടെ മകള്‍ ആല്‍ഫൈന്‍ മരിച്ച്‌ രണ്ട് വര്‍ഷത്തിന് ശേഷമാണ് സിലി കൊല്ലപ്പെടുന്നത്.

marriage-03

കൊല്ലപ്പെട്ട സിലിയുടെ മൃതശരീരത്തില്‍ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നല്‍കുന്നതിന്റെ ഫോട്ടോയും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. താന്‍ അന്ത്യചുംബനം നല്‍കുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ജോളിയും തനിക്കൊപ്പം അന്ത്യചുംബനം നല്‍കിയിരുന്നതായും ഷാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷാജുവിന്റെ ആദ്യഘട്ടത്തിലെ മൊഴികളെ പൊളിക്കുന്നതാണ് പുറത്തുവന്ന ചിത്രം.

Image result for ജോളി  വിവാഹ  അന്ത്യചുംബനം

അതേസമയം കൂട്ടക്കൊലപാതകങ്ങളില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി തന്നെ കുരുക്കാന്‍ ശ്രമിക്കുന്നെന്നു ഭര്‍ത്താവ് ഷാജു പറയുന്നു. ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. തനിക്കെതിരെ മൊഴിയുണ്ടെന്ന പ്രചരണം കുരുക്കാനുള്ള ശ്രമമാണ്.

ജോളിക്കെതിരെ നിരവധി പേരാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. വീട്ടുജോലിക്കാരും ബന്ധുക്കളും പരിചയക്കാരും ജോളിയെക്കുറിച്ചുള്ള സംശയങ്ങളും വെളിപ്പെടുത്തലുകളും ഇപ്പോള്‍ തുറന്നുപറയുന്നു. ജോളി പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ സിലിയുടെ മകന്‍ കൊല്ലപ്പെടുമായിരുന്നെന്നാണ് സിലിയുടെ ബന്ധുവായ സേവ്യര്‍ പറയുന്നത്