malayalam news

റിയാദ് മ്യൂസിക് ക്ലബ്‌, ജരീർ മെഡിക്കൽ സെന്റർ വർണ്ണോത്സവം -2019 'മെഗാ ഷോ' ഇന്ന്


റിയാദ് :കോമഡി ഉത്സവം ഫെയിം താരങ്ങളായ ജ്യോതിഷ് മട്ടന്നൂർ, ജയകുമാർ തിരുവനന്തപുരം, ജയപ്രകാശ് നെടുമങ്ങാട് എന്നിവരുടെ അത്യുജ്വല പ്രകടവുമായ്‌ റിയാദ് മ്യൂസിക് ക്ലബ്‌ അണിയിച്ചൊരുക്കുന്ന വർണോത്സവം സീസൺ 2 ഇന്ന് റിയാദിൽ.കഴിഞ്ഞ വർഷം പ്രശസ്ത കോമഡി താരം സിറാജ് പയ്യോളിയുടെ പ്രകടനം വർണോത്സവം 1 വൻ വിജയമാക്കിയ റിയാദിലെ പ്രേക്ഷകർക്ക് എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന വർണ്ണശബളമായ പരിപാടിയാകും വർണോത്സവം 2.ഇന്ന് 

 ഒക്ടോബർ 3 വ്യാഴാഴ്ച  രാത്രി എട്ട് മണിക്ക്  എക്സിറ് പതിനെട്ടിലെ നോഫ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന  പരിപാടിയിൽ റിയാദ് മ്യൂസിക് ക്ലബ്ബിലെ ഗായകർ അവതരിപ്പിക്കുന്ന സംഗീത നിശ യും, നൃത്ത, നൃത്യങ്ങളും മെഗാഷോ യുടെ മാറ്റു കൂട്ടുമെന്നു സംഘടകർ അറിയിച്ചു