malayalam news

റിയാദ് ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ് പതിനഞ്ചാം വാര്‍ഷികാഘോഷം സെപ്റ്റംബര്‍ 20ന്


റിയാദ് : കോഴിക്കോട് നഗര പ്രദേശത്തു താമസിക്കുന്ന റിയാദിലുള്ള കോഴിക്കോട്ടുകാരായ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ് (foc) പതിനഞ്ചാം വാര്‍ഷി കാഘോഷം സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച വൈകീട്ട് എഴുമ ണിമുതല്‍ എക്സിറ്റ് പതിനെട്ടിലെ നോഫ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. റിയാദ് ഇന്ത്യൻ എംബസി കൗൺസിലർ ഡി ബി. ഭാട്ടി  (കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ) മെഗാ ഷോ  ഉദ്ഘാടനം ചെയ്യും.   ഇന്ത്യൻ എംബസ്സിയിലെ ഉദ്യോഗസ്ഥരും റിയാദിലെ സാമൂഹ്യ സാംസ്‌കാരിക ബിസിനെസ്സ് പ്രമുഖരും പങ്കെടുക്കുമെന്നും എഫ്. ഒ. സി ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീ മ്യൂസിക്‌ ചാനലിലെ ടാലന്റ് ഷോയിലൂടെ ഹിന്ദി ഗാനങ്ങൾ ആലപിച്ചു പ്രശ സ്തി ആർജിച്ച മലയാളിയായ തിരൂർ സ്വദേശി യുവ ഗായിക യുംന അജിൻ മുഖ്യ അതിഥിയായി പങ്കെടുക്കുന്നു.

യുംന ഷോ (ഇശൽ നിലാവ് സീസൺ 2) എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ റിയാദിലെ മറ്റു ഗായകരും പങ്കെടുക്കുന്നു. കൊച്ചു മിടുക്കി യുംന ആദ്യമായാണ് റിയാദിൽ പരിപാടി അവതരിപ്പിക്കുന്നത്.ടി.വി ഷോ യിലുടെയും കൂടാതെ ഇന്ത്യക്ക് അകത്തും പുറത്തും നിരവധി സ്റ്റേജ് ഷോകളിലൂടെ ഒട്ടനേകം ആരാധകരുണ്ട് യുംനക്ക് .

ജീവകാരുണ്യ  രംഗത്തെ  പ്രവര്‍ത്തനങ്ങള്‍ക്ക്  ശിഹാബ് കൊട്ടുക്കാടിനും  റിയാദിലെ പ്രവാസി സമുഹത്തെ ഒന്നിപ്പിക്കു ന്നതില്‍ സാമുഹികമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്ന  ഉബൈദ് എടവണ്ണ എന്നിവരെ ചടങ്ങില്‍ എഫ്. ഒ. സി പ്രതിബദ്ധത  അവാര്‍ഡ്‌ നല്‍കി ആദരിക്കുന്നു .

നാട്ടിലും റിയാദിലും ചെറുതും വലുതുമായ ഒട്ടനേകം ജീവകാ രുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന എഫ് ഓ സി പ്രളയത്തില്‍ അടക്കം നിർധരരായ രോഗികൾക്കുള്ള ചികിത്സാ സഹായ ഫണ്ട് ഉള്‍പ്പടെ ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട് .

മിർഷാദ് ബക്കർ (ചെയർമാൻ ) ഒമർ ഷരീഫ് (പ്രസിഡന്റ് ) കബീർ നല്ലളം (ജനറൽ സെക്രട്ടറി ) ഇബ്രാഹിം കായലം (ട്രെഷറർ)  ഷൌക്കത്ത് പന്നിയങ്കര കോഓർഡിനേറ്റർ) സ്പോൺസർ മുസ്തഫ കവായ്‌ , ഉമ്മർ മീഞ്ചന്ത  എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.