malayalam news

ഡി.കെ. ശിവകുമാറിന്റെ അറസ്റ്റ് പ്രതിഷേധിക്കുക - ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി


ഷിബു ഉസ്മാൻ, റിയാദ് 

റിയാദ്; കർണാടക കോൺഗ്രസിന്റെ ശക്തനായ നേതാവ് ഡി.കെ. ശിവ കുമാറിനെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത മോഡി അമിത്ഷാ സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ ജനാതിപത്യ ശക്തികൾ ഒന്നിച്ചു നിൽക്കേണ്ട  സമയമാണിത്.  സർക്കാരിന്റെ  തല തിരിഞ്ഞ നയങ്ങളെ ജനങ്ങളുടെ മുൻപിൽ തുറന്നു കാട്ടുന്ന  കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു ഭയപെടുത്തിയും  പിന്തിരിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ രാജ്യത്തെ ജനാധിപത്യ ബോധമുള്ള ജനങ്ങൾ പ്രതികരിക്കുന്ന കാലം അതി വിദൂരമല്ല. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ്.  കഴിഞ്ഞ കുറെ കാലമായി ബി.ജെ.പിയുടെ നോട്ടപുള്ളിയാണ് ഡി.കെ. ഗുജറാത്ത് രാജ്യ സഭ തിരഞ്ഞെടുപ്പ് തൊട്ട് ബി.ജെ.പി. തലവേദനയാണ് ഡി.കെ. 

ആയിരം കോടിയിലധികം അഴിമതി നടത്തിയെന്നാരോപണമുള്ള മുഖ്യമന്ത്രിയാണ് കർണാടകം ഭരിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ അഴിമതിയാരോപണങ്ങളുള്ള ആളുകൾ പുറത്തുള്ളപ്പോഴാണ് ബി.ജെപി.യെ  ശക്തിയായി എതിർക്കുന്നവരെ അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും ഫാസിസ്റ്റു ഭരണം  മുന്നോട്ടു പോകുന്നത്. ഇത് ജനാധിപത്യ വിരുദ്ധമാണ്, ഇതിനെതിരെ ഓ.ഐ.സി.സി.  റിയാദ് സെൻട്രൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു.