malayalam news

ജോളിക്ക് വഴിവിട്ട സഹായം ചെയ്ത റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക​തി​രെ വ​കു​പ്പുത​ല അന്വേഷണം; വ്യാജവില്‍പ്പത്രത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് റവന്യുമന്ത്രിയുടെ നിര്‍ദ്ദേശം


തി​രു​വ​ന​ന്ത​പു​രം: കൂടത്തായിയിലെ വ്യാജവില്‍പ്പത്രത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് റവന്യുമന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നിര്‍ദ്ദേശം നല്‍കി. വീഴ്ച കണ്ടെത്തിയാലുടന്‍ നടപടി എടുക്കാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേ​സി​ലെ പ്ര​തി ജോ​ളി​ക്ക് വ്യാ​ജ ഒ​സ്യ​ത്ത് പ്ര​കാ​രം ഭൂ​മി സ്വ​ന്ത​മാ​ക്കാ​ന്‍ സ​ഹാ​യി​ച്ച റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക​തി​രെ വ​കു​പ്പുത​ല അ​ന്വേ​ഷ​ണം ന​ട​ത്താനും മ​ന്ത്രി നി​ര്‍​ദ്ദേ​ശിച്ചു. ജോ​ളി​ക്ക് സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ന്‍ കൂ​ട്ടുനി​ന്ന റ​വ​ന്യൂവ​കു​പ്പി​ലെ മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്കാ​നും അ​ന്വേ​ഷ​ണം ന​ട​ത്താ​നു​മാ​ണ് നി​ര്‍​ദ്ദേ​ശം.

കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതിയായ ജോളിക്കുവേണ്ടി, ഡെപ്യൂട്ടി തഹസീല്‍ദാരായിരുന്ന ജയശ്രീ വ്യാജവില്‍പ്പത്രമുണ്ടാക്കാന്‍ സഹായിച്ചു എന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ജയശ്രീയെ ചോദ്യം ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് റവന്യു വകുപ്പില്‍ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരിക്കുന്നത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​ന്പു​ണ്ടെ​ന്ന് ക​ണ്ട​ത്തി​യ സ്ഥി​തി​ക്ക് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ത​ന്നെ ഉ​ണ്ടാ​കും.

റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ര്‍​ന്ന ഘ​ട്ട​ത്തി​ല്‍ ത​ന്നെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. ക​ള​ക്ട​റു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ നേ​ര​ത്തെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​റും നി​ല​വി​ല്‍ ത​ഹ​സി​ല്‍​ദാ​റു​മാ​യ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ജോ​ളി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ​യും താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ ഓ​ഫീസ്, കൂ​ട​ത്താ​യി വി​ല്ലേ​ജ് ഓ​ഫീ​സ് എന്നിവടങ്ങളിലെ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ​യും അ​ന്വേ​ഷ​ണം ഉ​ണ്ടാ​കും. അന്വേഷണം സംബന്ധിച്ച നിര്‍ദ്ദേശം റവന്യൂ സെക്രട്ടറിക്കാണ് മന്ത്രി നല്‍കിയത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​നു​മാ​ണ് നി​ര്‍​ദ്ദേ​ശം.

കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റെ ത​ന്നെ അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഈ ​കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ല്‍ അ​തി​ന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​ക്ക് അ​നു​സ​രി​ച്ചാ​യി​രി​ക്കും ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കു​ക.  വിഷയം ഗൗരവതരമാണെന്ന വിലയിരുത്തലുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് റവന്യുമന്ത്രി തന്നെ നേരിട്ട് ഇടപെടല്‍ നടത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു ഇപ്പോള്‍ തിരുവനന്തപുരത്താണുള്ളത്. അദ്ദേഹം റവന്യുമന്ത്രിയെ നേരില്‍ക്കണ്ട് ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്.