malayalam news

പാവൂർ കായിഞ്ഞി ഹാജി നാട്ടിലേക്ക് മടങ്ങുന്നു, ആർ. ജെ. എം സ്നേഹോഷ്മള യാത്രയയപ്പ് നൽകി


ദമാം : മൂന്നു പതിറ്റാണ്ടിലേറെയുള്ള പ്രവാസമവസാനിപ്പിച്ചു കോബാർ  തുക്ബ മേഖലയിൽ  ഏവർക്കും പ്രിയങ്കരനായ പാവൂർ കായിഞ്ഞി ഹാജി എന്ന പേരിൽ സുപരിചിതനായ 

 പി എസ് അബ്ദുൽഖാദർ നാട്ടിലേക്ക് മടങ്ങുന്നു.കാസർകോഡ് മഞ്ചേശ്വരം പാവൂർ പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ആർ .ജെ എം ഗൾഫ് കമ്മിറ്റിയുടെ  അൽഖോബാർ തുക്ബ മേഖലയിലെ പ്രധാന പ്രവർത്തകരിൽ പ്രധാനിയായ  ഖാദർ ഹാജി നാട്ടിലെ ഒട്ടു മിക്ക ജീവകാരുണ്യ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്ന വ്യക്തിയാണ് .ആദ്യകാലങ്ങളിൽ നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തികം കണ്ടെത്താൻ ഇദ്ദേഹം കിലോമീറ്ററുകളോളം സൈക്കിളിൽ കോബാറിലെ  ലേബർ ക്യാമ്പുകളിലെ സാധാരണക്കാരെ കാണാൻ ചെല്ലാറുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. 

ആർ ജെ എം പ്രെസിടെണ്ട് അബ്ദുൾറഹിമാൻ കായിഞ്ഞി ഹാജിക്കുള്ള  മെമന്റോ സമ്മാനിച്ചു.അൽ കോബാറിലെ  പ്രമുഖ വ്യവസായി അബ്ദുൽഅസീസ് പാവൂർ ,സലാഹുദ്ദീൻ  പി . എ ,അഷ്‌റഫ് മണ്ടകല്ലി , ആഹ്മെദ്  കബീർ ,ശരീഫ് കുണ്ടാപ്പ്  ,നിയാസ് പി കെ ,ശരീഫ് ,ഇബ്രാഹിം  എൻ .പി .സി എന്നിവർ ആശംസകൾ അർപ്പിച്ചു.