malayalam news

പാസ്സ് റിയാദ് സൗഹൃദ ഭവനം കൈമാറി


റിയാദ്: പരപ്പനങ്ങാടി സൗഹൃദ സംഘം (പാസ്സ് റിയാദ്) ന്റെ സൗഹൃദ ഭവന പദ്ധതിക്ക് തുടക്കമായി. പ്രവാസിയായിരിക്കെ മരണപ്പെട്ട പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശി കൈതക്കൽ അഷറഫിന്റെ കുടുംബത്തിനാണ് പദ്ധതിയുടെ ഭാഗമായി ആദ്യ വീട്  നിർമ്മിച്ചു നൽകിയത്. പാസ്സ് സൗഹൃദ ഭവനത്തിന്റെ  താക്കോൽദാനം പി.കെ.അബ്ദുറബ്ബ് എം.എൽ.എ.അഷറഫിന്റെ കുടുംബത്തിന് നൽകി ഉത്‌ഘാടനം ചെയ്തു. 

ജീവകാരുണ്യ പ്രവർത്തന രംഗത്ത് റിയാദ് പരപ്പനങ്ങാടി കൂട്ടായ്മ നടത്തുന്ന സജീവ ഇടപെടലുകൾ അഭിനന്ദനീയമാണെന്നും പ്രയാസങ്ങൾക്കിടയിലും നാടിന്റെ നന്മക്കായി  ഒത്തു കൂടുന്നവർ മറു നാട്ടിലെ നമ്മുടെ അഭിമാനമാണെന്നും ഉത്‌ഘാടനം നിർഹിച്ചു സംസാരിച്ച എം എൽ എ പറഞ്ഞു.  സമീർ - ഇ പി 'അധ്വക്ഷനായ ചടങ്ങിൽ സി പി സക്കരിയ സ്വാഗതം പറഞ്ഞു.  ദേവൻ ആലുങ്ങൽ'  മഹറൂഫ് ജീ മാർട്ട് ' മുനീർ ഫെയ്സ് ഫൗണ്ടേഷൻ' ജൈസൽ ' തുടങ്ങി സാമൂഹിക 'രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്യങ്ങൾ ചടങ്ങിന്  ആശംസകൾ അർപ്പിച്ചു,  അൻസാർ ' ഉമ്മർകോയ ' മൂസ ഉള്ളണം' യൂനസ് ' അസീസ് പുത്തിരിക്കൽ' സജിത്ത് ചെട്ടിപ്പടി' ഹംസ വലില്ലത്ത് എന്നിവർ ചടങ്ങിനു നേതൃത്വം നൽകി. സിറാജ് ഊർപ്പായ് നന്ദി പറഞ്ഞു.