malayalam news

പാലാരിവട്ടം പാലം മുഴുവനായി പൊളിക്കില്ല, ഒരു വർഷത്തിനകം പുതിയ പാലം; ഇ ശ്രീധരൻ


കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം മു​ഴു​വ​നാ​യി പൊ​ളി​ക്കി​ല്ലെ​ന്നും പാ​ലം പൊ​ളി​ച്ചു പ​ണി​യാ​നു​ള്ള എ​ല്ലാ സാ​ങ്കേ​തി​ക സ​ഹാ​യ​വും ന​ല്‍​കു​മെ​ന്നും ഇ ശ്രീ​ധ​ര​ന്‍. നി​ര്‍​മി​ച്ച്‌ ര​ണ്ട​ര വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ല​വി​ലെ പാ​ലം പൊ​ളി​ക്കു​ന്ന​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.ഒ​രു മാ​സ​ത്തി​ന​കം ജോ​ലി​ക​ള്‍ തു​ട​ങ്ങു​മെ​ന്നും ഒ​രു വ​ര്‍​ഷ​ത്തി​ന​കം പു​നഃ​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞു.

പു​തു​ക്കി പ​ണി​യു​ന്ന പാ​ല​ത്തി​ന്‍റെ ഡി​സൈ​നു​ക​ള്‍ ത​യ്യാ​റാ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.‌ പാലത്തിന്റെ ഫൗണ്ടേഷൻ പൊളിക്കേണ്ടതില്ലെന്നും പിയറുകളും, പിയർ ക്യാപുകളും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാ​ലം പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ച്‌ പ​ണി​യാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ശ്രീ​ധ​ര​ന്‍റെ വാ​ക്കു​ക​ള്‍.

39 കോടി രൂപ മുടക്കി രണ്ടു വര്‍ഷംകൊണ്ടു നിര്‍മിച്ച പാലമാണ് ഇപ്പോള്‍ പൊളിച്ചു കളഞ്ഞ് പുതിയതു നിര്‍മിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ഒരു തരത്തിലുള്ള അറ്റക്കുറ്റപ്പണികളും ശാശ്വത പരിഹാരമല്ലെന്ന് ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ വ്യക്തമാക്കിയിരിക്കുകയാണ്. മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. സൂരജിനൊപ്പം സുമിത് ഗോയല്‍, ബെന്നി പോള്‍, എം.ടി. തങ്കച്ചന്‍ എന്നിവരും അറിസ്റ്റിലായി. നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്‌സ് എംഡിയാണ് സുമിത് ഗോയല്‍. കിറ്റ്‌കോ മുന്‍ എംഡിയാണ് ബെന്നി പോള്‍. ആര്‍ബിഡിസികെ മുന്‍ അഡീഷനല്‍ മാനേജരാണ് എം.ടി.തങ്കച്ചന്‍.

മേല്‍പാലത്തിന്റെ ദുരവസ്ഥയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. രൂപരേഖയിലെ പിഴവും കോണ്‍ക്രീറ്റിങ്ങിന്റെ നിലവാരമില്ലായ്മയും മേല്‍നോട്ടത്തിലെ അപാകതയും മൂലമാണ് ഗര്‍ഡറുകളിലും തൂണുകളിലും വിള്ളല്‍ കണ്ടതെന്നും അവര്‍ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഇടപെട്ട വമ്പന്‍ അഴിമതിയാണു നടന്നിരിക്കുന്നതെന്നാണു വിജിലന്‍സിന്റെ വിലയിരുത്തല്‍.