malayalam news

ഒ​റ്റ​പ്പെ​ട്ട ചി​ല സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ൾ ക്രൈ​സ്ത​വ സ​ന്യ​സ്ത​രെ താ​റ​ടി​ച്ചു​കാ​ണിക്കുന്നു, നടക്കുന്നതു ബോധപൂർവമായ അവഹേളനം: ക​ണ്ണൂ​രി​ൽ സ​ന്യ​സ്ത​രു​ടെ പ്രതിഷേധ കൂട്ടായ്മ


ക​ണ്ണൂ​ർ: സ​ന്തോ​ഷ​ത്തോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യും ത​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന സ​ന്യാ​സ​ത്തെ അ​വ​ഹേ​ളി​ക്ക​രു​തെ​ന്നും ത​ങ്ങ​ളെ അ​പ​മാ​നി​ക്ക​രു​തെ​ന്നും സ​ന്യ​സ്ത​ർ. സ​ന്യാ​സം ത​ങ്ങ​ൾ​ക്കു ക്ലേ​ശ​മോ വേ​ദ​ന​യോ അ​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഒ​റ്റ​പ്പെ​ട്ട ചി​ല സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ൾ ക്രൈ​സ്ത​വ സ​ന്യ​സ്ത​രെ താ​റ​ടി​ച്ചു​കാ​ണി​ക്കു​വാ​നും ക്രൈ​സ്ത​വ സ​ന്യാ​സ​ത്തെ വ​ള​രെ നീ​ച​മാ​യ രീ​തി​യി​ൽ അ​വ​ഹേ​ളി​ക്കാ​നും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ക​ണ്ണൂ​രി​ൽ ക്രൈ​സ്ത​വ സ​ന്യ​സ്ത​ർ ന​ട​ത്തി​യപ്രതിഷേധകൂട്ടായ്മയി ൽ പ്ര​സം​ഗി​ച്ച ദീ​ന​സേ​വ​ന സ​ഭ മ​ദ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ എ​മ​സ്റ്റീ​ന, എ​ഫ്സി​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ നോ​ബി​ൾ മേ​രി, എം​എ​സ്എം​ഐ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ടെ​സി​ൻ എ​ന്നി​വ​രാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
 
വേ​ദ​ന​യി​ലും ദുഃ​ഖ​ത്തി​ലും പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടെ പ്രേ​ഷി​ത​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന​വ​രാ​ണ് ഞ​ങ്ങ​ളെ​ന്ന് സി​സ്റ്റ​ർ എ​മ​സ്റ്റീ​ന ഡി​എ​സ്എ​സ് പ​റ​ഞ്ഞു. സം​തൃ​പ്തി​യു​ടെ മു​ഖ​മാ​ണ് സ​ന്യാ​സ​ത്തി​ന്. ഏ​തു പ്ര​തി​സ​ന്ധി​യി​ലും പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​ത്തി​ന് ധൈ​ര്യ​മു​ള്ള​വ​രാ​ണ് ഞ​ങ്ങ​ൾ. എ​ത്ര​ത​ന്നെ പ​രി​ഹ​സി​ച്ചാ​ലും ദൈ​വ​സ്നേ​ഹ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ഞ​ങ്ങ​ളു​ടെ സ​ന്യാ​സ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും സി​സ്റ്റ​ർ എ​മ​സ്റ്റീ​ന പ​റ​ഞ്ഞു.
 
സ​ന്യ​സ്ത​ർ​ക്കു​നേ​രേ ന​ട​ക്കു​ന്ന​ത് ബോ​ധ​പൂ​ർ​വ​മാ​യ പീ​ഡ​ന​മാ​ണെ​ന്നും അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഞ​ങ്ങ​ളെ ഇ​നി​യും തെ​രു​വി​ലി​റ​ക്ക​രു​തെ​ന്നും സി​സ്റ്റ​ർ നോ​ബി​ൾ മേ​രി എ​ഫ്സി​സി പ​റ​ഞ്ഞു. നി​വൃ​ത്തി​കേ​ടു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ​ക്ക് ഇ​ത്ത​ര​മൊ​രു പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങേ​ണ്ടി​വ​ന്ന​ത്. ഞ​ങ്ങ​ളെ വേ​ട്ട​യാ​ടാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​വ​രോ​ട് സ​ഹ​താ​പ​മാ​ണ് തോ​ന്നു​ന്ന​ത്.
ഞ​ങ്ങ​ളു​ടെ ജീ​വി​തം എ​ങ്ങ​നെ​യാ​ണെ​ന്നും ഞ​ങ്ങ​ൾ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​റി​യാ​ൻ ക​ണ്ണു​തു​റ​ന്ന് ചു​റ്റും നോ​ക്കി​യാ​ൽ​ മ​തി. അ​സ​ത്യ​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​മു​മ്പ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​തു​ചെ​യ്യ​ണം. സ​ന്തോ​ഷ​ത്തോ​ടെ​യും ഉ​ത്ത​ര​വാ​ദി‍​ത്ത​ത്തോ​ടെ​യും പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​നം ചെ​യ്യു​ന്ന​വ​രാ​ണ് ഞ​ങ്ങ​ൾ.
 
വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യെ​പ്പോ​ലെ ഏ​തു പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പ്രേ​ഷി​ത​വേ​ല ചെ​യ്യാ​ൻ ഞ​ങ്ങ​ൾ​ക്കു സ​ന്തോ​ഷ​മേ​യു​ള്ളൂ​വെ​ന്നും സി​സ്റ്റ​ർ നോ​ബി​ൾ മേ​രി പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് നൂ​റു​ക​ണ​ക്കി​ന് സ​ന്യ​സ്ത​ർ പ​ങ്കെ​ടു​ത്ത പ്രതിഷേധകൂട്ടായ്മ ക​ണ്ണൂ​രി​ൽ ന​ട​ന്ന​ത്. ജ​പ​മാ​ല കൈ​യി​ലെ​ടു​ത്ത് ഒ​രു നി​മി​ഷം പ്രാ​ർ​ഥി​ച്ച​തി​നു​ശേ​ഷം മെ​ഴു​കു​തി​രി ക​ത്തി​ച്ച് ക​റു​ത്ത തു​ണി ഉ​പ​യോ​ഗി​ച്ച് ക​ണ്ണു കെ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. ക​ണ്ണൂ​ർ, ത​ല​ശേ​രി രൂ​പ​ത​ക​ളി​ലെ ഏ​താ​നും വൈ​ദി​ക​രും ഐ​ക്യ​ദാ​ർ​ഢ്യ സ​ന്ദേ​ശം ന​ല്കി.