malayalam news

പ്രവാസ്സികള്‍ക്ക്‌ ഇനി അമേരിക്കയില്‍ കുട്ടികള്‍ ജനിച്ചാലും അമേരിക്കൻ പൗരത്വം ലഭിക്കില്ല; കുടിയേറ്റത്തിനെതിരെയുള്ള ശക്തമായ നീക്കവുമായി ട്രംപ്


വാഷിങ്ടൻ: യുഎസിൽ പ്രവാസികൾക്കു ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കാനൊരുങ്ങി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.  നിയമത്തില്‍ മാറ്റം വരുത്താന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡർ ഇറക്കാൻ ട്രംപ് തയാറെടുക്കുന്നതായാണു വിവരം. ഭരണഘടനക്ക് വിരുദ്ധമെന്ന് നിരവധി നിയമവിദഗ്ദര്‍ വിലയിരുത്തുന്ന ട്രംപിന്റെ ഈ നീക്കം കുടിയേറ്റത്തിനെതിരെയുള്ള ശക്തമായ നീക്കമായിരിക്കും.

‘ഒരാൾ ഇവിടെ വരുന്നു. അയാൾക്കു കുഞ്ഞുണ്ടാകുന്നു. ആ കുഞ്ഞിനു യുഎസ് പൗരത്വവും എല്ലാ അവകാശങ്ങളും ലഭിക്കുന്നു. ലോകത്ത് 85 വർഷമായി ഇങ്ങനെയൊരു സാഹചര്യമുള്ളത് യുഎസിൽ മാത്രമാണ്. തികച്ചും വിഡ്ഢിത്തമാണിത്’. ഈ രീതി അവസാനിക്കേണ്ടതുണ്ട്. അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഭരണഘടനാ ഭേദഗതിയിലൂടെയേ ഈ അവകാശം സാധാരണ നിലയ്ക്ക് എടുത്തുമാറ്റാനാകൂ. എന്നാല്‍ അമേരിക്കയില്‍ ജനിച്ചാല്‍ പൗരത്വത്തിന് അവകാശമുണ്ടാകുന്ന സമ്പ്രദായം നിര്‍ത്തലാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ട ആവശ്യമില്ലെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കാമെന്നും അത് ഉടന്‍ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.