malayalam news

നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ സൗഹൃസംഗമം ശ്രദ്ധേയമായി


റിയാദ് :റിയാദിലെ പ്രമുഖ പ്രാദേശിക കൂട്ടായ്മയായ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഓണാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച  സൗഹൃസംഗമം സംഘാടക മികവ് കൊണ്ടും പരിപാടികളുടെ നിലവാരം കൊണ്ടും  ശ്രദ്ധേയമായി. 2019 സെപ്തംബർ 13 വെള്ളിയാഴ്ച റിയാദ് സുലൈ എക്സിറ്റ് 18 ലെ കൽ അത്തൂർ സുൽത്താൻ ഇസ്ത്തിറാഹയിൽ വെച്ചായിരുന്നു ആഘോഷങ്ങൾ.

കണ്ണ് കെട്ടി കുടമടി, സുന്ദരിക്ക് പൊട്ടുതൊടീൽ, ലെമൺ സ്പൂൺ റേസ്‌, ചാക്കിലോട്ടം, കസേരകളി,  തുടങ്ങി നിരവധി നാടൻ കായിക മത്സരങ്ങളോടെ ആണ് ചടങ്ങുകൾ ആരഭിച്ചത്. പ്രവർത്തകരും കുടുംബങ്ങളും ചേർന്ന് ആലപിച്ച നാടൻ പാട്ടുകൾ, മാപ്പിള ഗാനങ്ങൾ, മിമിക്രി തുടങ്ങിയവ ഉൾപ്പെട്ട കലാസന്ധ്യ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവ് പകർന്നു. കുട്ടികളുടെ കലാ കായിക മത്സരങ്ങൾ ആഘോഷങ്ങൾക്ക് നിറം പകർന്നു. 

ആഘോഷത്തിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം  മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ (സത്യം ഓൺലൈൻ) ഉത്ഘാടനം ചെയ്തു. നന്മ പ്രസിഡന്റ് മൻസൂർ കല്ലൂർ അദ്ധ്യക്ഷനായിരുന്നു.  അയൂബ് കരൂപ്പടന്ന (ചാരിറ്റി ഓഫ് പ്രവാസി മലയാളി), ഷിബു ഉസ്മാൻ (പ്രവാസി ജാലകം ), ഷാജഹാൻ ചാവക്കാട് (പ്രവാസി മലയാളി ഫെഡറേഷൻ), അൻസാരി വടക്കുംതല (ചെയർമാൻ, ക്രസന്റ് ഇന്റർനാഷണൽ സ്കൂൾ), മുജീബ് (24 ന്യൂസ് ), ഷാജി മടത്തിൽ, നൗഫൽ കോടിയിൽ, അഖിനാസ് എം. കരുനാഗപ്പള്ളി, സക്കീർ ഹുസൈൻ ഐ. കരുനാഗപ്പള്ളി, ഷെമീർ കാവിൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നാലു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂസുഫ് കുഞ്ഞ്  കായംകുളത്തിനെ നന്മ രക്ഷാധികാരി സലീം ചേമത്തറ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ ബഷീർ നന്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഹ്യൂമാനിറ്റി കൺവീനർ ഷാജഹാൻ മൈനാഗപ്പള്ളി സ്വാഗതവും പ്രോഗ്രാം കൺവീനർ  സിനു അഹമ്മദ് നന്ദിയും പറഞ്ഞു. നവാൽ നബീസു അവതാരിക ആയിരുന്നു. മുനീർ മണപ്പള്ളി, ഷെഫീഖ് മുസ്ല്യാർ, സലീം കുനിയത്ത്, വഹാബ് വവ്വാക്കാവ്, റഫീഖ് എമറാൾഡ്,  ഫഹദ്, ഷെമീർ അബ്ദുൽ റഷീദ്, സത്താർ മുല്ലശ്ശേരി, ജാസ്സർ മങ്ങാടൻ, മുഹമ്മദ് സുനീർ,  നവാസ് ലത്തീഫ് , നിയാസ് തഴവ , റമീസ് മുഹമ്മദ്, അമീർ ഷാ തുടങ്ങിയവർ നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.