malayalam news

മുസ്ലിം ലീഗ് നേതാക്കൾ മക്കയിൽ


ജിദ്ദ: പരിശുദ്ധ ഉംറ നിർവഹിക്കുവാനായി  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ – സംസ്ഥാന തലങ്ങളിലെ മൂന്ന് നേതാക്കൾ  മക്കയിലെത്തി.  രണ്ടു ദിവസങ്ങളിലായി മക്കയി ലെത്തിയ മൂവരെയും മക്കയിലെ കെ എം സി സി പ്രവർത്തകർ ഹൃദ്യമായി എതിരേറ്റു.

മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും എം പി യും മുൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഇ . ടി മുഹമ്മദ് ബഷീർ, മറ്റൊ രു മുൻ സംസ്ഥാന വിദ്യാഭ്യസ മന്ത്രി പി കെ അബ്ദു റബ്ബ് എം എൽ എ, കെ എൻ എ ഖാദർ എം എൽ എ എന്നിവരാണ് ഇപ്പോൾ പുണ്യ മണ്ണിൽ ഉള്ളത്.

തീർത്ഥാടനത്തിന് പുറമെ മക്ക കെ എം സി സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സി എച് മിഹമ്മദ് കോയ അനുസ്മ രണ മഹാ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും നേതാക്കൾ. മക്കയിലെ ഏഷ്യൻ ഹോസ്പിറ്റൽ ഓഡിറ്റോറി യത്തിൽ ഒക്ടോബർ പത്ത് വ്യാഴാഴ്ച രാത്രി പത്ത് മണിക്കാണ് സി എച് അനുസ്മരണം. പരിപാടി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. കെ എൻ എ ഖാദർ മുഖ്യ പ്രഭാഷണം നിർവഹിക്കും.