malayalam news

മാവേലിക്കര സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


ദമാം: ആലപ്പുഴ ജില്ലയിലെ  മാവേലിക്കര കല്ലുമല സ്വദേശി ശ്രീകുമാര്‍ പീതാംബരനെ (48) ജുബൈലില്‍ താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒരു സ്വകാര്യ കമ്പനിയില്‍ പതിനഞ്ചു വർഷമായി  സേഫ്റ്റി സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും മാസമായി മാനസികമായ ചില പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായും സുഹൃത്തുക്കളില്‍ നിന്നും അകലം പാലിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു.  ഭാര്യ: ആര്‍ച്ച. മൂന്നു മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായി സുഹൃത്തുക്കളും  കമ്പനി അധികൃതരും  അറിയിച്ചു