malayalam news

ഏഴ് വര്‍ഷം നീണ്ട പ്രണയം, ഒടുവില്‍ ചെളിയില്‍ കിടന്നുരുണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വിവാഹ ഫോട്ടോ ഷൂട്ട്


ഏഴ് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വെഡ്ഡിംഗ് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പാടത്തെ ചെളിയില്‍ കുളിച്ചാണ് നവദമ്ബതികള്‍ പ്രണയം പങ്കുവയ്ക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജോസ് കെ ചെറിയാനും അനിഷയുമാണ് ഫോട്ടോഷൂട്ടില്‍ പുതുമ തേടി ചെളിയില്‍ കുളിച്ചത്. വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫിയില്‍ എന്നും പുതുമ തേടുന്ന ബിനു സീന്‍സാണ് പുതുമയുള്ള വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് ചെയ്തത്.  ഈ മാസം നാലാം തിയതിയാണ് കീച്ചേരി, ഹോളി ഫാമിലി പള്ളിയില്‍ വച്ച്‌ ഇരുവരും വിവാഹിതരായത്.