malayalam news

ലാലിയുടെ മൃതദേഹം തിങ്കളാഴ്ച്ച നാട്ടിൽ ഖബറടക്കും


റിയാദ് :ഖത്തറിലെ   ആശുപത്രിയിൽ വെച്ച്  കഴിഞ്ഞ ദിവസം മരണപെട്ട കോൺട്രാക്ട്രറും  യുവവ്യാപാരിയുമായിരുന്ന കായംകുളം  ഒ. എൻ. കെ  ജംഗ്ഷനു  പടിഞ്ഞാറ്  വശം  ജമീല  കോട്ടേജിൽ പരേതനായ  കുഞ്ഞുമോന്റെ  (പ്ലേറ്റ്കുഞ്ഞുമോൻ  മകൻ ലാലി (ഷാജി) യുടെ  മൃതദേഹം തിങ്കളാഴ്ച  (16/09/19) പുലർച്ചെയോടെ  വീട്ടിൽ   എത്തിക്കുന്നതിനുള്ള നടപടികൾ  ഇന്ത്യൻ - ഖത്തർ  എംബസികളുമായി  ചേർന്ന്  പൂർത്തിയായിട്ടുള്ളതായി  ബന്ധുക്കൾ അറിയിച്ചു. 

വര്ഷങ്ങളോളം സൗദിയിലും പ്രവാസി ആയിരുന്നു. പുലർച്ചെ രണ്ടു മണിക്ക് തിരുവനന്തപുരം  വിമാനത്താവളത്തിൽ  എത്തുന്ന  മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി അഞ്ചു മണിയോടെ  വീട്ടിൽ  എത്തിക്കും. ഖബറടക്കം  തിങ്കളാഴ്ച  രാവിലെ  08.30 ന്  കായംകുളം  ടൗൺ  മുസ്ലിം ജമാഅത്  ഖബർ  സ്ഥാനിൽ. ഭാര്യ.  ഐഷ മക്കൾ. സഫർഷാ,  റാണിമോൾ. ലാലിയുടെ നിര്യാണത്തിൽ കായംകുളം പ്രവാസി അസോസിയേഷൻ റിയാദ്  കൃപ അനുശോചനം അറിയിച്ചു.