malayalam news

സന്തോഷത്തില്‍ മതിമറന്ന് കൃതി; കണ്ണുകളെ ഈറനണിയിച്ച് ടിക് ടോക് വിഡിയോ!


കോട്ടയം: ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്ത് നടന്ന കൃതി കൊലക്കേസ് ഒരു നാടിനെ ഒന്നാകെ നൊമ്ബരപ്പെടുത്തിയ സംഭവമാണ്. ഇപ്പോള്‍ കൃതിയുടേയും രണ്ടാം ഭര്‍ത്താവ് വൈശാഖിന്റെയും വിവാഹദിനത്തിലെ ടിക്ക് ടോക്ക് വിഡിയോയാണ് സമൂഹമാധ്യമത്തെ സങ്കടത്തില്‍ ആഴ്ത്തുന്നത്. 

കതിര്‍മണ്ഡപത്തില്‍ അതീവ സന്തോഷവതിയായി കാണപ്പെടുന്ന കൃതി വിഡിയോ കാണുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നു. ഫെയ്‌സ്ബുക് വഴി പരിചയം പിന്നീട് പ്രണയത്തിനു വഴിമാറിയതോടെയാണ് ഇരുവരും വിവാഹിതരാകുന്നത്. വൈശാഖിന്റെ ആദ്യ വിവാഹമാണിത്. കൃതിയുടെ ആദ്യ വിവാഹം മാസങ്ങള്‍ മാത്രമാണ് നിലനിന്നത്. ഈ ബന്ധത്തില്‍ മൂന്നു വയസുള്ള മകളുണ്ട്.

പ്രണയ വിവാഹമായിരുന്നെങ്കിലും ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ലെന്ന് കൃതി പലപ്പോഴും സൂചിപ്പിച്ചതായി വീട്ടുകാര്‍ പറയുന്നു. സ്വത്തിനോടുമുള്ള ആര്‍ത്തി കാരണം വൈശാഖ് തന്നെ വിവാഹം കഴിച്ചതെന്നും കൊല്ലെപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായും കൃതി പറയുന്നു. ഇത് സാധൂകരിക്കും വിധമാണ് കൃതി എഴുതിയ കത്തും പൊലീസ് കണ്ടെടുത്തത്. മരണപ്പെട്ടാല്‍ സ്വത്തിന്റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും വൈശാഖിന് ഭര്‍ത്താവെന്ന നിലയില്‍ സ്വത്തില്‍ ഒരവകാശവും ഉണ്ടാകില്ലെന്നും കത്തില്‍ പറയുന്നു.

കൃതിയുടെ ആദ്യ വിവാഹത്തിന് മാസങ്ങൾ മാത്രമായിരുന്നു ആയുസ്സ്. ഈ വിവാഹത്തിൽ കൃതിക്ക് മൂന്നു വയസുള്ള മകളുണ്ട്. മകൾക്ക് നാലു മാസം പ്രായമുള്ളപ്പോഴാണ് കൃതിയും വൈശാഖും ഫെയ്സ്ബുക് വഴി പരിചയപ്പെടുന്നത്. പിന്നീട് ഈ അടുപ്പം പ്രണയത്തിനു വഴിമാറി. കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് വൈശാഖ് സജീവമായി കൃതിയുടെ വീട്ടിലുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിന് വൈശാഖിന്റെ വീട്ടുകാരിൽ നിന്ന് എതിർപ്പുണ്ടായതോടെ 2018 ല്‍ രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഇവർ വീണ്ടും വിവാഹിതരായി. വൈശാഖിന്റെ ആദ്യ വിവാഹമാണിത്. എന്നാൽ വിവാഹശേഷം കൃതിയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. വൈശാഖിനാല്‍ കൊല്ലപ്പെടുമെന്ന ഭയം കൃതിക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. രണ്ടാം വിവാഹം തനിക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് കൃതി അമ്മയെ ധരിപ്പിച്ചിരുന്നു.