malayalam news

ജോളിക്ക് കാമുകൻമാർ പതിനൊന്ന് പേർ : എന്ത് വന്നാലും നേരിടാന്‍ പ്രാപ്തിയുള്ള പ്രമുഖര്‍; മൂന്ന് മൊബൈല്‍ ഫോണില്‍ ഏതു സമയവും സംസാരമെന്ന് ഭര്‍ത്താവ് ഷാജു


കോഴിക്കോട്: കൂടത്തായിയില്‍ പതിനാല് വര്‍ഷത്തിനിടെ ഒരേ കുടുബത്തിലെ ആറ് പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ജോളിയെ കുറിച്ച് ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. ജോളിക്ക് നിരവധി കാമുകന്മാരുണ്ടായിരുന്നെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്‌.

ഏത് പ്രശ്നങ്ങളുണ്ടെങ്കിലും പരിഹരിക്കാൻ പ്രാപ്തരായവരെയാണ് ജോളി കെണിയിൽപ്പെടുത്തി വശത്താക്കിയിരുന്നതെന്നാണ് അറിയുന്നത്. പതിനൊന്നിലധികം പേരുമായി ജോളിക്ക് അടുത്തബന്ധം ഉണ്ടായിരുന്നുവത്രേ. ഇതിൽ ചിലർക്ക് ജോളിയുടെ ചെയ്തികളെക്കുറിച്ചും അറിയാമായിരുന്നുവെന്നാണ് പൊലീസിന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്. ജോളിയുമായി അടുപ്പമുണ്ടായിരുന്നവരെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ച് വരികയാണ്. ചിലരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും അവരുടെ മറുപടി എന്തായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. 

സൗന്ദര്യത്തിന് പ്രാധാന്യം നല്‍കിയിരുന്ന ജോളി മിക്കപ്പോഴും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്നു. എപ്പോഴും മേക്കപ്പ് ചെയ്ത് ഉടുത്തൊരുങ്ങിയായിരുന്നു നടപ്പ്. സമൂഹത്തിലെ ചില ഉന്നതരും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് വിവരം. ചില രാഷ്ട്രീയ നേതാക്കളും ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ദീര്‍ഘ നേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുക പതിവായിരുന്നു.

മൂന്ന് മൊബൈല്‍ ഫോണുകള്‍ ജോളിക്കുള്ളതായി വിവരമുണ്ട്. രാത്രി ഫോണില്‍ ദീര്‍ഘനേരം സംസാരിക്കുന്നതും പതിവായിരുന്നു. ചില ദിവസങ്ങളില്‍ രാത്രി രണ്ടുമണിവരെ ഫോണ്‍ വിളി നീണ്ടിരുന്നു. വിവാഹത്തിനുശേശം ജോളി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അവരുമായി ബന്ധം പുലർത്തിയിരുന്ന മറ്റൊരാളുതേടായിരുന്നു എന്ന് കണ്ടെത്തിയെന്ന് ഇന്നലെ രണ്ടാംഭർത്താവ് ഷാജു വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ജോളിയുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഷാജു പറഞ്ഞിരുന്നു.

അതേസമയം,​ ഈ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഷാജു പൊലീസിനോട് പറഞ്ഞത്. പൊലീസ് പൂട്ടി മുദ്രവച്ച് പൊന്നാമറ്റം വീട്ടിൽ ഫോൺ ഉണ്ടാകുമെന്നാമെന്നാണ് ഷാജു പറഞ്ഞത്. ചില ബന്ധുക്കളുമായും ജോളി ഫോണിൽ ഏറെനേരം സംസാരിച്ചിരുന്നു. അത് ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.