malayalam news

കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നു : അന്വേഷണത്തിന് എത്തുന്നത് മോഹൻലാൽ


തൃശൂർ : കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാക്കുന്നു. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്ബര സിനിമയാക്കുന്നത്.

കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും പുതിയ സിനിമയില്‍ ചേര്‍ക്കും. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയോടെ ആരംഭിക്കും.