malayalam news

മുഴുനീള ആക്ഷൻ ഷോർട്ട് ഫിലിം 'കാളി' ഉടൻ വരുന്നു


കോട്ടയം : ഒരു  ആദിവാസി പെണ്കുട്ടിയുടെ കഥ പറയുന്ന മുഴുനീള ആക്ഷൻ ഷോർട്ട് ഫിലിം ഉടൻ വരുന്നു. 
ഗോത്ര യുദ്ധം  ഇതിവൃത്തമാക്കി സ്റ്റണ്ട് കോറിയോഗ്രാഫർ ആയ ജിതിൻ വക്കച്ചനാണ് ചിത്രത്തിൻറെ  സംവിധാനം  നിർവഹിക്കുന്നത് . 
 
പീജിയോൺ എന്റർടൈൻമെന്റിന്റെ ബാനറിൽ  പുറത്തിറങ്ങുന്ന  ചിത്രത്തിൻറെ അണിയറ പ്രവർത്തകർ എല്ലാം തന്നെ കോട്ടയം സ്വദേശികളാണ്. വളരെ ചുരുങ്ങിയ  ചിലവിൽ തന്നെ  മികവുറ്റ  ആക്ഷൻ രംഗങ്ങൾ സിനിമയിൽ  ചിത്രീകരിച്ചിട്ടുണ്ട്.   മൂന്നു  വര്ഷം കൊണ്ട്  കാട്ടിനുള്ളിൽ ചിത്രീകരിച്ച  സിനിമയുടെ ടീസർ ഉടൻ പുറത്ത് ഇറങ്ങും.