malayalam news

ജിദ്ദ മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് ഓണാഘോഷം


ജിദ്ദ: മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബിന്റെ 130 -ാമത് യോഗത്തോടനുബന്ധിച്ച് ഓണാഘോഷം സംഘടിപ്പിച്ചു. കെ.വി. സന്തോഷ് ടോസ്റ്റ് മാസ്റ്ററേഴ്‌സ് ഇന്റര്‍നാഷനലിന്റെ ലക്ഷ്യവും ദൗത്യവും പ്രതിജ്ഞയായി സദസ്സിനു ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് സജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. രാജീവ് നായര്‍ ഓണ സന്ദേശം നല്‍കി. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മലയാളം അധ്യാപകന്‍ മന്‍സൂര്‍ അന്യം നിന്നുപോകുന്ന മാതൃഭാഷയെക്കുറിച്ചും, മലയാള ഭാഷാ പ്രയോഗത്തെക്കുറിച്ചും, ഉപയോഗത്തെക്കുറിച്ചും  പ്രഭാഷണം നടത്തി. ബഷീര്‍ അമ്പലവന്‍ അംഗങ്ങളെ പരിചയപ്പെടുത്തി. ജോണ്‍ കറ്റാനം വ്യാകാരണ വിദഗ്ധനായും, അപശബ്ദങ്ങള്‍ തിട്ടപ്പെടുത്തുന്നതിനായി ബാബു മേത്തറിനെയും, സമയപലകനായി കെ.വി.സന്തോഷ് കുമാറിനെയും, വിജയികളുടെ വോട്ടുകള്‍ തിട്ടപ്പെടുത്തുന്നതിനും പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനുമായി നജീബിനെയും സദസിനു പരിചയപ്പെടുത്തി.കെ.എം.ലത്തീഫ് ഓരോ ദിവസത്തെയും എങ്ങനെ സുന്ദരമാക്കാം എന്ന വിഷയത്തെ കുറിച്ചും, സജി ചാക്കോ,  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും വിശദീകരിച്ചു.

ക്ഷിപ്ര പ്രഭാഷണം അവതരിപ്പിച്ചത് തമീം റഷീദ് ആയിരുന്നു. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ഷിപ്ര പ്രഭാഷണത്തില്‍ 12 പേര്‍ പങ്കെടുത്തു. മുഹമ്മദ്കുട്ടി സദസ്സിന്റെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് നടപ്പ് അധ്യായന വര്‍ഷത്തിലെ ഭാരവാഹികളായി സജികുര്യക്കോസ് (അധ്യക്ഷന്‍) അസൈന്‍ ഇല്ലിക്കല്‍ (വിദ്യാഭ്യാസ ഉപാധ്യക്ഷന്‍), സമീര്‍ കുന്നന്‍ (ഉപാധ്യക്ഷന്‍; അംഗത്വം) റോയ് മാത്യു (ഉപാധ്യക്ഷന്‍; പൊതു ജനസമ്പര്‍ക്കം), സജി ചാക്കോ (കാര്യ നിര്‍വാഹകന്‍), സാജന്‍ നായര്‍ (ഖജാന്‍ജി) കെ.വി.സന്തോഷ് സര്‍ജന്റ് അറ്റ് ആംസ്) എന്നിവര്‍ക്ക് ഏരിയ 34 ഡയറക്ടര്‍ ഫര്‍ഹാന്‍ മാലിക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. മലയാളം ടോസ്റ്റ് മാസ്റ്റര്‍ ക്ലബിന്റെ സ്ഥാപക പ്രസിഡന്റ് റഷീദ് അലി, ടോപ് ടോസ്റ്റ് മാസ്റ്റര്‍ ഫലകങ്ങള്‍ ഭാരവാഹികള്‍ക്ക് സമ്മാനിച്ചു.  ഡിസ്ട്രിക്ട്104 എജ്യുക്കേഷന്‍ ആന്റ് ക്വാളിറ്റി ഡയറക്ടര്‍ മുഹമ്മദ് കുഞ്ഞി ആശംസ നേര്‍ന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയോടെയാണ് പരിപാടികള്‍ പര്യവസാനിച്ചത്. സമീര്‍ കുന്നന്‍, റോയ് മാത്യു, ജോണ്‍ കറ്റാനം, ഉമ്മന്‍ മത്തായി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.