malayalam news

ഐപിഎല്ലില്‍ തകര്‍പ്പന്‍ തിരിച്ച്‌ വരവ് നടത്തി കിങ്‌സ് ഇലവന്‍ പഞ്ചാബ് : ഡല്‍ഹിക്കെതിരെ 14 റൺസ് ജയം


ഐപിഎല്ലില്‍ തകര്‍പ്പന്‍ തിരിച്ച്‌ വരവുമായി കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഡല്‍ഹിക്കെതിരെ 14 റണ്‍സിന്റെ ജയമാണ് തീം നേടിയത്. 167 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിയെ സാം കറന്റെ ഹാട്രിക് മികവില്‍ പഞ്ചാബ് 19.2 ഓവറില്‍ 152 റണ്‍സിന് ഓള്‍ ഔട്ടാക്കി.

144 ന് 3 എന്ന ശക്തമായ നിലയില്‍ നിന്നാണ് ഡല്‍ഹി തകര്‍ച്ചയിലേക്ക് നീങ്ങിയത്. 26 പന്തില്‍ 39 റണ്‍സ് നേടിയ റിഷാബ് പന്ത് മടങ്ങിയതോടെയാണ് ഡല്‍ഹിയുടെ തകര്‍ച്ച ആരംഭിച്ചത്. പന്തിന്റെയടക്കം ഏഴ് വിക്കറ്റുകളാണ് എട്ട് റണ്‍സ് എടുക്കുന്നതിനിടെ ഡല്‍ഹിയ്ക്ക് നഷ്ട്ടമായത്. ഡല്‍ഹിയ്ക്ക് വേണ്ടി ധവാന്‍ 30 ഉം ശ്രേയസ് അയ്യര്‍ 22 പന്തില്‍ 28 ഉം കോളിന്‍ ഇന്‍ഗ്രാം 29 പന്തില്‍ 38 ഉം റണ്‍സ് നേടി പുറത്തായി.

2.2 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി ഹാട്രിക് അടക്കം നാല് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് ഡല്‍ഹിയെ തകര്‍ത്തത്. മൊഹമ്മദ് ഷാമിയും ക്യാപ്റ്റന്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം നേടി. ഹര്‍ഡസ് വില്‍ജോയന്‍ ഒരു വിക്കറ്റ് നേടി.