malayalam news

കാത്തിരിപ്പിന് വിരാമം; ഇന്ത്യൻ ക്രിക്കറ്റ് വേൾഡ് കപ്പ് ടീമിനെ പ്രഖ്യാപിച്ചു


ഡൽഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ വിരാട് കൊഹ്‍ലി നയിക്കുന്ന ടീമിന്റെ സഹനായകനായി രോഹിത്‌ ശർമയെത്തും. എംഎസ് ധോണിയാണ് വിക്കറ്റ് കീപ്പർ. നാലാം നമ്പറില്‍ കെ.എല്‍ രാഹുല്‍ ബാറ്റേന്തും. ഋഷഭ് പന്തിനെയും അമ്പാട്ടി റായ്ഡുവിനെയും ഒഴിവാക്കിയ ടീമില്‍ പരിചയ സമ്പന്നൻ ദിനേശ് കാര്‍ത്തിക്കും ഉണ്ട്. പന്തിനെ കടത്തിവെട്ടിയാണ് കാര്‍ത്തിക് ടീമില്‍ ഇടംപിടിച്ചത്. റായ്ഡുവിനെ പിന്തള്ളി വിജയ് ശങ്കറും ടീമിലേക്കെത്തി. കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്‌. ഓൾറൗണ്ടർ ജഡേജയും ടീമിലുണ്ട്. ബാറ്റ് കൊണ്ടും പന്തു കൊണ്ടും എതിരാളിയെ വിറപ്പിക്കാന്‍ കരുത്തുള്ള ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് എം.എസ്.കെ പ്രസാദ് പറഞ്ഞു.