malayalam news

വാഹനാപകടത്തിൽ മരിച്ച കുടുംബത്തെ സഹായിക്കാൻ ഐ സോണിക് സഹായം കൈമാറി


റിയാദ്:വാഹനപകടത്തിൽ മരണ മടഞ്ഞ പാലക്കാട് സ്വദേശി അഷ്‌റഫിന്റെ കുടുംബത്തിന് ഐസോണിക് റിയാദ് ഹെഡ് ഓഫിസിലെ സ്റ്റാഫുകൾ സമാഹരിച്ച തുക റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന് ഐസോണിക് റീജയണൽ മാനേജർ ഹൈദർ കൈമാറി.

ദമ്മാമിൽ നിന്ന് യാംബുവിലേക്ക് ലോഡുമായി പോകവേ അഷ്‌റഫ് ഓടിച്ച വാഹനം മറ്റൊരു വാഹനത്തിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.നിർദരരായ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അഷ്‌റഫ്.ഭാര്യ,ജംഷീന മക്കൾ സുമയ്യ,ജുമാന,ആശിർ,അംന. റിയാദിലെ ഐസോണിക് ഹെഡ് ഓഫിസിൽ വച്ച് നടന്ന ലളിതമായ ഫണ്ട് കൈമാറ്റ ചടങ്ങിൽ നൗഷാദ്  ആലുവ ഐസോണിക് സ്റ്റാഫ് അംഗങ്ങൾ ആയ സെരീജ്,സന്തോഷ്,അജ്മൽ,സജീസ്,ആസിഫ്,മുഹ്സിൻ,എന്നിവർ പങ്കെടുത്തു. സദുവാ ഡ്രൈവേഴ്സ് കൂട്ടായ്മ നിരാലംബരായ അഷ്റഫ് കുടുംബത്തെ സഹായിക്കാൻ വേണ്ടിയുള്ള ശ്രമത്തിലാണ്. അതിൻറെ ഭാഗമായി ആണ് ഐ സോണിക്  സ്റ്റാഫ് അംഗങ്ങൾ ഈ സഹായം സാധുവാ ഭാരവാഹികൾക്ക് കൈമാറാൻ വേണ്ടി അറുപതിനായിരം രൂപ സമാഹരിച്ച് നൽകിയത്. അഷ്റഫിനെ കുടുംബത്തിന് പുനരധിവാസം സാധ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് റിയാദിലെ ഡ്രൈവേഴ്സ് കൂട്ടായ്മകൾ. സദുവാ സെക്രട്ടറി ഇല്യാസ്, ആബിദ്  പ്രമോദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.