malayalam news

ഗാന്ധി ജയന്തി ദിനത്തിൽ ആതുര സേവന പ്രവർത്തനവുമായി സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ കത്തീഡ്രൽ ചർച്ച്


കുറ്റപ്പുഴ: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിന വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ കത്തീഡ്രൽ ചർച്ചും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജും  സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി.  ചുമത്ര ഗവൺമെൻറ് യുപി സ്കൂളിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് തിരുവല്ല ഡി.വൈ.എസ്.പി: ഉമേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ലോകപ്രശസ്ത പീഡിയാട്രിക് കാർഡിയോ തൊറാസിക് സർജൻ ഡോക്ടർ ജോൺ വല്ലിയത് ,സഭാ സെക്രട്ടറി റവ .ഡോ. ഡാനിയേൽ ജോൺസൺ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജർ റവ സിജോ പന്തപള്ളിയിൽ, ശ്രീമതി മേരി  ഷൈബു, ഡോ.റെനി നെപ്പോളിയൻ ,റവ തോമസ് വർഗീസ്, ഡോ. സുനിൽ രാജ്, സിബി സാം  തോട്ടത്തിൽ, എബി എബനേസർ  എന്നിവർ നേതൃത്വം നൽകി.