malayalam news

ഉദ്ഘാടനത്തിന് ഷവർമ്മ സൗജന്യം; ഇരച്ചു കയറി നാട്ടുകാര്‍ ; പിന്നീട് സംഭവിച്ചത്!


കൊണ്ടോട്ടി: ഹോട്ടലില്‍ ഷവര്‍മ ആരംഭിക്കുന്നതിന്റെ ഭാഗമായി സൗജന്യ ഷവര്‍മ നല്‍കുന്നുവെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജനങ്ങള്‍ ഇരച്ചെത്തി. വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങിയ സൗജന്യ ഷവര്‍മവിതരണം രാത്രി 11ന് അവസാനിക്കുമ്പോള്‍ ഷവര്‍മ മാത്രം അല്ല ഹോട്ടലിലെ മറ്റു ഭക്ഷണവും സ്ഥലത്തെത്തിയവര്‍ അകത്താക്കി. ഇതോടെ കട മൊത്തം കാലിയായി. കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനു സമീപത്തായുള്ള ഹോട്ടലിലാണ് കഴിഞ്ഞ ദിവസം ഷവര്‍മപ്രേമികള്‍ ഒത്തുകൂടിയത്.

ഷവര്‍മ്മ കഴിക്കാന്‍ ജനം ഇരിച്ചാണ് കയറിയത്. രണ്ട് കൗണ്ടറുകളിലായി നിരന്നത് ഏഴുന്നൂറോളം ആളുകളായിരുന്നു ഇന്നലെയാണ് ഷവര്‍മ്മ കച്ചവടം ആരംഭിച്ചത്. നിരന്ന് നിന്ന എല്ലാവര്‍ക്കും ഷവര്‍മ്മ നല്‍കുകയും ചെയ്തു. എന്നാൽ‍, ഷവര്‍മ്മ തയാറാക്കാന്‍ സമയമെടുത്തു. ഇതോടെ തിരക്ക് ഒന്നുകൂടെ കൂടി. എന്നാൽ‍, ഇതിനു പിന്നാലെ എല്ലാ വിഭവങ്ങളും സൗജന്യമാണെന്ന് അറിയിച്ചു. ഇതോടെ എല്ലാ വിഭവങ്ങളും കാലിയായി. മേശപ്പുറത്തു വച്ച മിഠായിയും അലമാരയിലെ നെയ്യപ്പവും മാത്രമല്ല, അടുക്കളയിലെ ചെമ്പു തുറന്ന് നെയ്ച്ചോറും ബിരിയാണിയും പൊറോട്ടയും ബീഫും ചിക്കനും മീൻകറിയുമെല്ലാം വേഗം തന്നെ തീര്‍ന്നു. കണക്കു കൂട്ടലുകളെല്ലാം തെറ്റിയെങ്കിലും ഉദ്ഘാടനം ഗംഭീരമായെന്നും അതില്‍ സന്തോഷമുണ്ടെന്നും കടയുടമ പറയുന്നു