malayalam news

ആരാധനയുടെയും കൂട്ടായ്മയുടെയും കേന്ദ്രമാകണം ദൈവാലയം: ഫാദർ ഷിജു മാത്യം


നിരണം: ദൈവം നല്കിയ നന്മകൾക്ക് ദൈവത്തെ മഹത്വപെടുത്തുന്നതിനും സഹവിശ്വാസികളുമായി കൂടായ്മയും ' അനുവർത്തിക്കേണ്ടതായ കേന്ദ്രമാകണം ദൈവാലയമെന്ന് ഫാദർ: ഷിജു മാത്യു.

ആരാധനയാലും  സ്തുതികളാലും മുഖരിതമായ അന്തരീക്ഷത്തിൽ  സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ സമർപ്പണ ദിന വാർഷിക  സ്തോത്ര ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പരസ്പരം ഉള്ള കൂട്ടായ്മ മൂലം മറ്റുള്ളവരുടെ ദുരിതങ്ങളിൽ ഒരു പരിധി വരെ ഓരോരുത്തർക്കും ആശ്വാസമാകുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.വി.കുർബാനയ്ക്കും  മുഖ്യ കാർമ്മികത്വം വഹിച്ചു.ഡീക്കൻ ജയിംസ് ജോയി സഹകാർമ്മികത്വം വഹിച്ചു.ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.

വാർഷിക സമ്മേളനം ഡീക്കൻ ജയിംസ് ജോയി  അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന അംഗം ജോൺ  ചിറയിൽ ജോൺ , വടക്കേതലയ്ക്കൽ ജെ. ചാക്കോ എന്നിവർ ചേർന്ന് കേക്ക് മുറിച്ച്  സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു.പോൾ വർഗ്ഗീസ്,ഷിബു ചെറിയാൻ, അനീഷ് ജോൺ,ബിജി വർഗ്ഗീസ്, ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു.തുടർന്ന് ഇടവക അംഗങ്ങൾ തങ്ങളുടെ ഭവനങ്ങളിൽ നിന്നും പാചകം ചെയ്ത് കൊണ്ട് വന്ന ആഹാര സാധനങ്ങൾ പരസ്പരം പങ്കിട്ട്  സ്നേഹവിരുന്നും നടത്തി.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്  സ്ഥാപകനും പരമാദ്ധ്യക്ഷനും ആയ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയുടെ മാതൃ ഇടവക കൂടിയാണിത്.  സമ്മേളനത്തിൽ യൂണിവേഴ്സൽ റിക്കോർഡ് ഫോറം ജൂറിയായി നിയമിതനായ ഡോ.ജോൺസൺ വി. ഇടിക്കുളയെ  ഇടവക വികാരി റവ.ഫാദർ ഷിജു മാത്യം അനുമോദിച്ചു. സപ്തതി നിറവിൽ എത്തിയ ഇടവക അംഗം സി.ജെ. ജോണി നെ പൊന്നാട അണിയിച്ചു.