malayalam news

ലോക പ്രണയ ദിനത്തിൽ ലോകോത്തര ബ്രാൻഡുകളുടെ വമ്പിച്ച ഡിസ്‌കൗണ്ട് മേളയുമായി കോസ്മോസ് സ്പോർട്സ്


ദുബായ്:  ലോക പ്രണയ ദിനത്തിൽ  കോസ്മോസ് സ്പോർട്സ് ലോകത്തോര ബ്രാൻഡുകളുടെ വമ്പിച്ച ഡിസ്‌കൗണ്ട് മേള ഒരുക്കുന്നു .ലോക പ്രണയ ദിനമായ ഈമാസം 14 ലിനും അതിന് തുടർച്ചയായി വരുന്ന 15,16 എന്നീ ദിവസങ്ങളിൽ ദുബൈ കരാമ വലിയ പോസ്റ്റ് ഓഫിസിന് എതിർവശമുള്ള കോസ്മോസ് സ്പോർട്സിന്റ് ഷോറൂമിലും അതിന് പുറകിലുള്ള വെയർഹൗസ് സെയിൽ ഹാളിലുമാണ്  ഡിസ്‌കൗണ്ട് മേള ഒരുങ്ങുന്നത്. മേക്ക് യുവർ ലൗ ബ്രാൻഡഡ്  എന്ന പേരിലാണ് രാജ്യാന്തര ബ്രാൻഡുകളുടെ വമ്പിച്ച ഡിസ്‌കൗണ്ട് ഇവിടെ ഒരുങ്ങുക .ഷുസുകൾ വാച്ചുകൾ, വസ്ത്രങ്ങൾ, ഫിറ്റ്‌നസ് ആൻഡ് സ്പോർട്സ് ഐറ്റങ്ങൾ അടക്കമുള്ള സാധനങ്ങൾ  75 ശതമാനം വരെ  വില കിഴിവിൽ ഇവിടെ  ലഭ്യമാവും.അഡിഡാസ്, ഫെറാറി, സ്‌കേച്ചേഴ്സ് ഫിറ്റ്ഫ്ലോപ്, അടക്കമുള്ള ലോക ബ്രാൻഡുകളുടെ വലിയ ശേഖരങ്ങളാണ് ഇവിടെ ഉണ്ടാവുകയെന്ന് കോസ്മോസ് സ്പോർട്സ് മനോജ്‌മെന്റ് അറിയിച്ചു.
 
 അതിനിടയിൽ കഴിഞ്ഞ ദിവസം ദുബായിയിലെ ലി മെറിഡിയൻ ഹോട്ടലിൽ കോസ്മോസ് സ്പോർട്സ്- "കോസ്മോസ് വെയർഹൗസ് സെയിൽ" എന്ന പേരിൽ വിപണന  മേള സംഘടിപ്പിച്ചു. രണ്ട് ദിനം നീണ്ടു നിന്ന  മേളയിൽ രാജ്യന്തര ബ്രാൻഡുകളുടെ മികച്ച ശേഖരങ്ങളാണ്   ഒരുക്കിയിരിക്കുന്നത്. മേള കോസ്മോസ് സ്പോർട്സ് കോ- ചെയർമാൻ എ കെ ഫൈസലിന്റെ സാന്നിധ്യത്തിൽ  ദുബൈ ഗോൾഡ്‌ ആൻഡ് ജ്വവല്ലറി ഗ്രുപ്പ് വൈസ് ചെയർമാൻ ചന്ദു സിറോയ  സെയിലിന്റെ ലോഗോ പ്രകാശനം ചെയ്തു കൊണ്ട്  ഉൽഘാടനം ചെയ്തു. സാലി കുഞ്ഞു,
എ എ കെ മുസ്തഫ, ഷാജി ,റഷീദ്,ഹൈദ്രോസ് തങ്ങൾ,സത്താർ മൻപ്ര, കമാൽ,അനീസ്,ഇബ്രാഹിം, അബ്ദുൽ ലത്തീഫ്, ഫിറോസ് പയോളി, പ്രവീൺ, വാസിം,ഗഫൂർ ശാസ്,ഷാനവാസ്,ചാക്കോ  തുടങ്ങിയവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു