malayalam news

മംഗളം മുന്‍ അസിസ്റ്റൻറ് എഡിറ്റര്‍ ചെറിയാൻ സക്കറിയ നിര്യാതനായി


കോട്ടയം: കോഴഞ്ചേരി സെൻറ് തോമസ് കോളേജ് മുൻ ലക്ചറർ മറിയപ്പള്ളി കരുന്നാലയിൽ ആശിഷ് വില്ലയിൽ ചെറിയാൻ സക്കറിയ ജോയി (64) നിര്യാതനായി. സംസ്കാരം വ്യാഴം 11ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 12ന്  കോട്ടയം യെരുശലേം പള്ളിയിൽ. മംഗളം മുന്‍ അസിസ്റ്റൻറ് എഡിറ്ററും ദീപിക പത്തനംതിട്ട മുൻ ലേഖകനുമായിരുന്നു. ഭാര്യ കുന്നന്താനം  പാറക്കടവിൽ പഴയപുരയ്ക്കൽ സൂസമ്മ. മക്കൾ ആശിഷ് ചെറിയാൻ  യു ഇ  എസ് ഐ കോഡിനേറ്റർ), അഞ്ചു (ബിലായി ഗവൺമെൻറ് ഹോസ്പിറ്റൽ) മരുമക്കൾ; ആൻസി (ശ്രവണ സ്പീച്ച് ആന്ഡ് ഹിയറിങ് റിംഗ് കഞ്ഞിക്കുഴി) പ്രിന്‍സ് വര്‍ഗീസ്‌ (ചത്തീസ്ഗഡ് നേഴ്സിങ് കോളേജ് പ്രിൻസിപ്പൽ).