malayalam news

രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരം; ചാന്ദ്രയാന്‍-2 ലക്ഷ്യത്തിന് തൊട്ടരികെ


ബം​ഗ​ളൂ​രു : ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍- 2 ലക്ഷ്യത്തിലേക്ക് അടുക്കുന്നു. വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ ര​ണ്ടാം​ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യ​ക​ര​മാ​യി. ഇന്ന് പുലര്‍ച്ചെ 3.42നായിരുന്നു പേടകത്തിലെ പ്രോപ്പല്‍ഷന്‍ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ച്‌ ഭ്രമണപഥം താഴ്ത്തിയത്. നിലവില്‍ ചന്ദ്രോപരിതലത്തിന്റെ 35 കിലോമീറ്റര്‍ അടുത്തും 101 കിലോമീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡര്‍ സ്ഥിതി ചെയ്യുന്നത്.

വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. പുലര്‍ച്ചെ 1.30- നും 2.30 നും ഇടയ്ക്ക് ലാന്‍ഡര്‍ വേഗത കുറച്ച്‌ പതുക്കെ നിലത്തേക്കിറങ്ങും. നാലു കാലുകള്‍ ഉറപ്പിച്ച്‌, ലാന്‍ഡര്‍ ചന്ദ്രന്റെ മണ്ണില്‍ അമര്‍ന്നുനില്‍ക്കും. പരിസരവുമായി ഇണങ്ങാന്‍ നാലു മണിക്കൂര്‍ വേണ്ടിവരും. ഭൂമിയിലെ സമയം പുലര്‍ച്ചെ 5.30 ഒാടെ ലാന്‍ഡറിലെ കവാടം തുറക്കപ്പെടും.

kerala news