malayalam news

കോട്ടയത്ത് വിവാഹത്തിനു മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രതിശ്രുത വധുവിനെ കാണാതായി


കോട്ടയം: വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ പ്രതിശ്രുത വധു മുങ്ങി. ഇടുക്കി കാന്തല്ലൂര്‍ സ്വദേശിനിയെയാണ് ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് ഇന്നലെ കാണാതായത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. 

ഏറ്റുമാനൂര്‍ സ്വദേശിയായ യുവാവുമായി ഇന്ന് മഹാദേവ ക്ഷേത്രത്തില്‍ വിവാഹം നടത്താനിരിക്കുകയായിരുന്നു. വിവാഹത്തിനായി യുവതിയും ബന്ധുക്കളും ഇന്നലെ വൈകുന്നേരം 4ന് ലോഡ്ജില്‍ മുറിയെടുത്തു. അഞ്ചുമണിയോടെ യുവതിയെ കാണാതായി. ഇതുസംബന്ധിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.