malayalam news

ബിയര്‍ സ്‌നേഹികളെ, നിങ്ങള്‍ക്ക് ബിയറില്‍ കുളിക്കാന്‍ അവസരം : മുങ്ങിക്കുളിയും കുടിക്കാന്‍ മതിയാവോളം ചില്‍ഡ് ബിയറും


ചില്‍ഡ് ബിയര്‍ മിക്കവര്‍ക്കും വീക്ക്‌നെസാണ്. എന്നാല്‍ ബിയറില്‍ കുളിയായാലോ? ആവേശം നൂറിരട്ടിയാവും. അല്ലെ...... അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കല്‍ നേരെ ഐസ്‌ലന്‍ഡിലേക്ക് വിട്ടോളു. ഇവിടെയുള്ള ബ്‌ജോര്‍ബോദിന്‍ എന്ന സ്പാ സെന്ററിലാണ് സഞ്ചാരികള്‍ക്ക് ആഘോഷിക്കാന്‍ ബിയര്‍ ബാത് ഒരുക്കിയിരിക്കുന്നത്.

Image result for beer spa

വലിയൊരു ബിയര്‍ ടബ്ബില്‍ ബിയറിലുള്ള മുങ്ങിക്കുളി അതാണ് ബിയര്‍ സ്പാ. കംമ്പാല തടികളില്‍ നിര്‍മിച്ച ടബ്ബുകളാണ് ബിയര്‍ ബാത്തിനായി ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം നല്ല ചില്‍ഡ് ബിയര്‍ കുടിക്കാനും സ്പായില്‍ സൗകര്യമുണ്ട്. ബിയര്‍ ബാത്ത് ആരോഗ്യത്തിന് ഗുണകരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഐസ് ലാന്‍ഡിലെ ബിയര്‍ സ്പാ.

ബിയര്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്നു തെളിയിക്കപ്പെട്ടതിന്റെ സൂചനയാണ് മാര്‍ക്കറ്റില്‍ ലഭ്യമായ ബിയര്‍ ഷാംപൂകള്‍. എന്നാല്‍ വലിയൊരു ബിയര്‍ ടബ്ബില്‍ കിടക്കുന്ന കാര്യമോ ബിയറിലുള്ള മുങ്ങിക്കുളി അതാണ് ബിയര്‍ സ്പാ. നിരവധി സഞ്ചാരികളാണ് ഇവിടെ ബിയര്‍ ബാത്തിനായി എത്തിച്ചേരുന്നത്.

ഇതിനു പുറമെ ഒരേസമയം എട്ടുപേര്‍ക്കധികം ഇരിക്കാവുന്ന വലിയ ടബ്ബുകളും സ്പായ്ക്ക് പുറത്തായി ഒരുക്കിയിട്ടുണ്ട്. സ്പായില്‍ ടബ്ബുകളോടൊപ്പം എല്ലാ മുറികളിലും ബിയര്‍ ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. 25 മിനിറ്റ് ബിയര്‍ ടബ്ബില്‍ മുങ്ങിക്കിടന്ന ശേഷം വിശ്രമിക്കാം. വീണ്ടും 25 മിനിറ്റ് ടബ്ബില്‍ ബിയറില്‍ മുങ്ങികിടക്കാം. 20 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ബിയര്‍ കുടിക്കാന്‍ നല്‍കുകയുള്ളു. 16 വയസ്സില്‍ താഴെയുള്ളവര്‍ മാതാപിതാക്കളോടൊപ്പം വന്നാല്‍ മാത്രമേ ഇവിടെ പ്രവേശനമുള്ളൂ.

ടബ്ബില്‍ ബിയറിന് പുറമേ വെള്ളം, യീസ്റ്റ് എന്നിവയും ചേര്‍ക്കുന്നുണ്ട്. ചൂടുവെള്ളത്തോടൊപ്പം പുളിക്കാത്ത ബിയറായ യംഗ് ബിയര്‍ കലര്‍ത്തും ഒപ്പം ബ്രൂവേഴ്‌സ് യീസ്റ്റും ചേര്‍ക്കും. വിറ്റമിന്‍ ബി ധാരാളമായി അടങ്ങിയുള്ള ഈ മിശ്രിതം ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്നാണ് സ്പാ സെന്ററുകാര്‍ അവകാശപ്പെടുന്നത്.