malayalam news

അരുവിത്തുറ സെൻറ്. ജോർജസ് കോളേജിൽ ഗാന്ധി ഗ്ലോബൽ സോളാർ യാത്ര സംഘടിപ്പിച്ചു


കോട്ടയം  : ഗാന്ധിജിയുടെ 150 ആം ജന്മവാർഷികത്തോടനുബന്ധിച്ച് ഐ ഐ റ്റി  മുംബൈ സംഘടിപ്പിച്ച ഗാന്ധി ഗ്ലോബൽ സോളാർ യാത്രയുടെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ ഇന്റെർനൽ ക്വാളിറ്റി ആഷുറൻസ് സെല്ലിന്റെയും നാഷണൽ സർവ്വീസ് സ്കീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സോളാർ ലാമ്പ് നിർമ്മാണ പരിശീലന പരുപാടി സംഘടിപ്പിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആർ ഉൽഘാടനം ചെയ്തു. കോളേജ്  ബർസാർ റെവ  ഫാ. ജോർജ് പുല്ലുകാലായിൽ സന്ദേശം നൽകി . സ്റ്റുഡന്റ്‌സ് സോളാർ അംബാസിഡർമാർ യോഗ മദ്ധ്യേ പ്രകൃതി ഹിംസക്കെതിരെ പ്രതിഞ്ജ യെടുക്കുകയും ചെയ്തു.
 
ആസ്ട്രോ ഇലക്ട്രോ മാനേജർ ശ്രീ. ജിസ്മോൻ സ്റ്റുഡന്റ്‌സ് സോളാർ അംബാസിഡർമാർക്ക് ക്ലാസ് നൽകി .IQAC കോർഡിനേറ്റർ  പ്രൊഫ. ജിലു ആനി ജോണ് പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ. ഡെന്നി തോമസ് N.S.S പ്രോഗ്രാം ഓഫീസർ ഡോ.ബിനോയ് കുര്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ടേബിൾ ലാമ്പ് നിർമ്മാണം പരിശീലിപ്പിക്കുകയും ചെയ്തു.