malayalam news

ടിക് ടോക് വീഡിയോയെടുക്കാനായി സ്റ്റാര്‍ട്ട് ആയില്ല; ജീപ്പിന് തീയിട്ട യുവാവ് അറസ്റ്റില്‍


രാജ്കോട്ട്: ടിക് ടോക് വീഡിയോയ്ക്കായി സ്വന്തം ജീപ്പിന് തീയിട്ട യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിംഗ് ജഡേജ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ടിക് ടോക് വീഡിയോയ്ക്കായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഓണാകാതിരുന്നതില്‍ പ്രകോപിതനായാണ് ഇന്ദ്രജീത് ജീപ്പ് കത്തിച്ചത്. അഗ്‌നിശമന സേനാ ഓഫീസിന് മുന്നില്‍ തിരക്കേറിയ റോഡിന്റെ നടുക്ക് വച്ചാണ് ഇയാള്‍ തന്റെ ജീപ്പിന് തീയിട്ടത്. 

 

ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധമാണ് ഇന്ദ്രജീതിനെതിരെ ഉയര്‍ന്നു വന്നത്. ജീപ്പിന് തീയിട്ട് യാതൊരു കൂസലുമില്ലാതെ ഇന്ദ്രജീത് നടന്നു നീങ്ങുന്നുണ്ട്. എന്നാല്‍ ജീപ്പിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ സമീപമുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടേനെയെന്നും ഇതുകൊണ്ട് ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും സോഷ്യല്‍ മീഡ‌ിയയില്‍ ആവശ്യമുയര്‍ന്നു.