malayalam news

പാലം തകര്‍ന്ന് വീണ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു


ഗാന്ധിനഗര്‍ : പാലം തകര്‍ന്ന് വീണ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഗുജറാത്തിലെ ജുനഗഡില്‍, മലങ്ക ഗ്രാമത്തിനു സമീപമാണ് പാലം തകര്‍ന്നത്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ടു കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് തകര്‍ന്ന സ്ലാബുകള്‍ക്കിടയില്‍പ്പെട്ടത്. ആളപായമുണ്ടായതായോ, പരിക്കേറ്റതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലം തകരാനുള്ള കാരണം വ്യക്തമല്ല. പാലത്തിന് നാല്‍പ്പത് വര്‍ഷം പഴക്കമുണ്ടെന്നു പറയുന്നു.  ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതിന് പുതിയ പാത തുറന്നു നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു .