malayalam news

ജോളിക്കു വേണ്ടി ഹാജരാകാൻ അഡ്വ. ആളൂർ : വക്കാലത്തില്‍ ഒപ്പിട്ടു


കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിന് വേണ്ടി അഭിഭാഷകന്‍ ബി എ ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും. ഇതിന്റെ ഭാഗമായി ആളൂര്‍ കേസിന്റെ വക്കാലത്തില്‍ ഒപ്പിട്ടു.

ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ആളൂര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെയും ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് സംസാരിച്ചിരുന്നു. 

അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണും അ​തു​കൊ​ണ്ട് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി അ​റി​ഞ്ഞ​തി​നു​ശേ​ഷം മു​ന്നോ​ട്ട് പോ​യാ​ല്‍ മ​തി​യെ​ന്നു ജോ​ളി​യു​ടെ ബ​ന്ധു​ക്ക​ള്‍ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും ആ​ളൂ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. ഈ കേസില്‍ ബന്ധുക്കള്‍ സമീപിച്ചാല്‍ തീര്‍ച്ചയായും മുന്നോട്ട് പോകും. കേസില്‍ ജോളിക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടാകുമോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

അന്വേഷണപുരോഗതി അറിഞ്ഞതിന് ശേഷം മാത്രമേ ഇതേക്കുറിച്ച്‌ കൂടുതല്‍ പറയാന്‍ സാധിക്കൂ. മാത്രമല്ല ക്യത്യം ചെയ്ത സമയത്തുള്ള ജോളിയുടെ മാനസികാവസ്ഥയും കണക്കിലെടുക്കും. കുട്ടിക്കാലം മുതല്‍ ജോളി കടന്നുപോയ എല്ലാ കാര്യങ്ങളും അന്വേഷിച്ചാല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്നുമാണ് ആളൂര്‍ നേരത്തെ പ്രതികരിച്ചത്.

അന്വേഷണം എവിടെവരെ എത്തിനില്‍ക്കുന്നു എന്നത് പ്രാഥമിക അന്വേഷണം കഴിഞ്ഞതിനുശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ. പ്രാഥമിക അന്വേഷണം കഴിയാന്‍ 15 ദിവസമെങ്കിലും കഴിയണം ഇതുകഴിയാതെ ഈ കേസില്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും ആളൂര്‍ വ്യക്തമാക്കി. കുട്ടിക്കാലം മുതല്‍ ജോളി കടന്നുപോയ എല്ലാ കാര്യങ്ങളും അന്വേഷിച്ചാല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്നുമാണ് ആളൂര്‍ നേരത്തെ പ്രതികരിച്ചത്.