malayalam news

മരിച്ചു പോയോ എന്ന് ചോദിച്ച്‌ നിരവധി ആളുകളാണ് എന്നെ വിളിച്ചത് : സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ മരണ വാര്‍ത്തക്കെതിരെ പ്രതികരിച്ച്‌ നടി രേഖ രംഗത്ത്


ജീവിച്ചിരിക്കുന്നവര്‍ മരിച്ചെന്ന വ്യാജവാര്‍ത്ത പടച്ചുവിടുന്നതിലെ പുതിയ ഇരയാണ് നടി രേഖ. തന്റെ മരണവാര്‍ത്തയെ രൂക്ഷമായ ഭാഷയിലാണ് രേഖ പ്രതികരിച്ചത്. വ്യാജ വാര്‍ത്ത 10 ലക്ഷം പേരാണ് കണ്ടത്.

സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയം ആയതോടെ നടി രേഖ തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്ന ഇത്തരം യൂട്യൂബ് ചാനലുകള്‍ക്ക് നിയന്ത്രണം കൊണ്ടു വരുന്നതില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അനാവശ്യമായ ഇത്തരം വിഷയങ്ങളിലൂടെ വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ അതിലൂടെ വലിയ വരുമാനം കണ്ടെത്തുന്നുണ്ടെന്നും നടി രേഖ തുറന്നു പറഞ്ഞു.താന്‍ മരിച്ചുപോയി എന്ന വാര്‍ത്ത അറിഞ്ഞു നിരവധി പേരാണ് തന്നെ വിളിച്ചതെന്നും രേഖ മരിച്ചു പോയോ എന്ന് വിളിച്ച്‌ ചോദിച്ചവരോട് അതെ രേഖ മരിച്ചുപോയി ഈ സംസാരിക്കുന്നത് രേഖയുടെ പ്രേതമാണെന്ന് താന്‍ പറഞ്ഞു എന്നും രേഖ തുറന്നു പറഞ്ഞു.

ഇനിയും നിരവധി ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ വാങ്ങണമെന്നാണ് ആഗ്രഹം. അങ്ങനെയിരിക്കുന്ന എന്നെ പിടിച്ച് ഇങ്ങനെ കൊന്ന് കർപ്പൂരം കത്തിച്ചു വയ്ക്കണോ? അതു നല്ലതാണോ?," രേഖ ചോദിച്ചു