malayalam news

ഇനിയുള്ള എന്റെ യാത്രയില്‍ കൂട്ടുവരാന്‍ ഒരാള്‍ കൂടി : ഭഗത് മാനുവൽ വിവാഹിതനായി


കോഴിക്കോട്: യുവനടന്‍ ഭഗത് മാനുവല്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനാണ് വധു. സ്വകാര്യ ഹോട്ടലില്‍ നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 

ഇരുവരുടെയും രണ്ടാം വിവാഹമാണ്.  മുന്‍ വിവാത്തില്‍ ഇരുവര്‍ക്കും ഓരോ ആണ്‍മക്കളുണ്ട്.  സ്റ്റീവ് , ജോക്കുട്ടന്‍ എന്നാണ് ഇവരുടെ പേര്.മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഇരുവരുടെയും ചിത്രവും ഭഗത് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു.

ഇനിയുള്ള യാത്രയില്‍ ഒരാള്‍ കൂടി എന്ന അടിക്കുറിപ്പോടെയാണ് ഭഗത് ചിത്രം പങ്കുവച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാലോകത്ത് എത്തുന്നത്. പിന്നീട് ഡോക്ടര്‍ ലൗ, തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.