malayalam news

എഴുത്തച്ഛന്‍ പുരസ്‌കാരം എം മുകുന്ദന്


സമഗ്ര സംഭാവനയ്ക്കുള്ള  ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം എം മുകുന്ദന്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ പുരസ്‌കാരമാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ചെയർമാനായ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.