malayalam news

ഫൊട്ടോഗ്രഫർ എം.കെ.വർഗീസ് അന്തരിച്ചു


കൊച്ചി ∙ മലയാള മനോരമ മുൻ പിക്ചർ എഡിറ്റർ കരിങ്ങാച്ചിറ മാലായിൽ എം.കെ.വർഗീസ് (‌80) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് തൃപ്പൂണിത്തുറ അമ്പിളി നഗർ കിങ്സ് ടൗൺ വസതിയിലെ പ്രാർഥനയ്ക്കുശേഷം 3.30ന് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ. 
 
1961ലാണു മനോരമയിൽ ഫോട്ടോഗ്രഫറായത്. 2012ൽ വിരമിച്ചു. 1973ലെ പ്രസ് ഫോട്ടോ പുരസ്കാരം ഉൾപ്പെടെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: മറിയാമ്മ കോശി ( റിട്ട. ജോയിന്റ് റജിസ്ട്രാർ, എംജി സർവകലാശാല) കുറുപ്പംപടി പ്ലാന്തറ കുടുംബാംഗം. മക്കൾ: വിനീത് എം.വർഗീസ് ( ബിപിസിഎൽ കൊച്ചി റിഫൈനറി), വിജിത് എം.വർഗീസ്( ഐബിഎം, ബെംഗളൂരു) മരുമകൾ: മേരി ( ഫൈസർ ഫാർമസ്യൂട്ടിക്കൽസ്)