malayalam news

എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപായി മാർ ആന്റണി കരിയിൽ ചുമതലയേറ്റു


കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ  പുതിയ ആർച്ച് ബിഷപായി മാർ ആന്റണി കരിയിൽ ചുമതലയേറ്റു. അനുയോജ്യനായ ഒരാളെ തന്നെയാണ് വത്തിക്കാൻ, അതിരൂപതയുടെ ഭരണ ചുമതല ഏൽപിച്ചതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.
 
ആർച്ച് ബിഷപ്പ് പദവിയോടെ തന്നെ ആൻറണി കരിയിലിനെ നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. അതിരൂപതക്ക് ഭരണഘടനാ ചുമതലയുള്ള പുതിയ ആർച്ച് ബിഷപ്പ് വേണമെന്ന് മുൻ സിനഡുകളിലും ആവശ്യം ഉയർന്നിരുന്നു. അതിരൂപതയെ ഇതു വരെ  ശുശ്രൂഷിച്ച ബിഷപ്പ് ജേക്കബ് മനത്തോടത്തിനോടുള്ള നന്ദി അറിയിക്കുന്നതായും  അദ്ദേഹം പറഞ്ഞു.
 
എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ രാ​​​വി​​​ലെ 10.30ന് ​​​കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യോ​​​ടെ​​​യാ​​​ണു ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ആരംഭിച്ചത്. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​ക്കു മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​ഹി​​ച്ചു . ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ, മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത്, മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യിരുന്നു.