malayalam news

എസ്‍പി യതീഷ് ചന്ദ്രയ്ക്ക് ക്ലീന്‍ ചിറ്റ്; ബിജെപി നേതാക്കള്‍ നൽകിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി


ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിനെത്തിയ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്ന കേസില്‍ യതീഷ് ചന്ദ്രയ്ക്ക് ക്ലീന്‍ ചിറ്റ്.  എസ്‍പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നൽകിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പരാതി അവസാനിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

 കഴിഞ്ഞ വര്‍ഷം നവംബറിലെ സംഘര്‍ഷാത്മക സാഹചര്യത്തില്‍ ശബരിമല സന്ദര്‍ശിക്കാനെത്തിയ പൊന്‍ രാധാകൃഷ്ണനെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.പി: യതീഷ് ചന്ദ്ര തടഞ്ഞ സംഭവം വിവാദമായിരുന്നു. മന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ കടത്തിവിടാൻ കഴിയില്ലെന്ന് കാണിച്ചാണ് യതീഷ് ചന്ദ്ര മന്ത്രിയുമായി സംസാരിച്ചതെന്ന് സഭവവുമായി ബന്ധപ്പെട്ട പൊലീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ യതീഷ് ചന്ദ്രയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭവും ബിജെപി സംഘടിപ്പിച്ചിരുന്നു. 

 

kerala news